Kerala
കൊച്ചി: ഓട്ടോയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്.
ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്‍പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Kerala
കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്.
ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.
വെള്ളത്തിന്റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
National
ബംഗളൂരു: ശക്തമായ കാറ്റലും കനത്ത മഴയിലും ബംഗളൂരുവിൽ സ്വകാര്യ ക്ലബ്ബിന്റെ മതിൽ തകർന്നു വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഗംഗോണ്ടനഹള്ളി സ്വദേശി ശിവബൊരയ്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഹംപിനഗറിലെ വിജയനഗർ ക്ലബ്ബിന് സമീപം റോഡരികിൽ ഓട്ടോ പാർക്ക് ചെയ്ത് ഇരിക്കുകയായിരുന്നു ഇദ്ദേഹം. കനത്ത മഴക്കിടെ ക്ലബ്ബിന്റെ ഏഴ് അടി ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മതിൽ പതിച്ചത്. ഇതോടെ ശിവബൊരയ്യ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങി. തകർന്ന വാഹനത്തിനും അവശിഷ്ടങ്ങൾക്കും ഇടയിൽപ്പെട്ട് ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ മാറ്റിയെങ്കിലും ശിവബൊരയ്യ നേരത്തെ തന്നെ മരണടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മതിൽ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
District News
നാദാപുരം: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. നാദാപുരം പുളിക്കൂല്‍ സ്വദേശി ഞാറ്റോത്ത് താഴകുനി ജാഫറി (38) നാണ് പരിക്കേറ്റത്. ജാതിയേരിയില്‍ ക്ലുമ്മലില് ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. നാദാപുരം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ജാഫര്‍.
രാത്രിയില്‍ വളയത്ത് ഓട്ടംപോയി നാദാപുരത്തേക്ക് തിരിച്ചുവരുന്നതിനിടെ വിഷ്ണുമംഗലം പാലത്തിന് സമീപം ഇടവഴിയില്‍ നിന്ന് ഓടിയെത്തിയ പോത്ത് ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജാഫറിന്റെ തല ഗ്ലാസില്ചെന്നിടിച്ചാണ് പരിക്കേറ്റത്. ജാഫറിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയുടെ ഗ്ലാസും മുന്‍ഭാഗവും തകര്‍ന്നു. സ്വകാര്യ വ്യക്തി വളര്‍ത്തുന്ന പോത്താണ് വിരണ്ടോടിയത്.
National
ബംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. ബംഗളൂരുവിലെ മർഫി ടൗൺ പ്രദേശത്താണ് സംഭവം. വീടിനുള്ളിൽ ചാർജ് ചെയ്യുന്നതിനിടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഹലസുരുവിലെ മർഫി ടൗൺ സ്വദേശി ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
മെയ് 11 ന് രാത്രി 11ഓടെ, ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉറങ്ങി. പുലർച്ചെ മൂന്നോടെ, വാഹനം വീടിനുള്ളിൽ പൊട്ടിത്തെറിച്ചതായും വീടിന് തീപിടിക്കുകയും ചെയ്തു.
സംഭവസമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ലൂർഡ് നാഥന്റെ മകൻ ഫ്രാങ്ക് ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് ഓട്ടോ ഡ്രൈവറായ ടിവികെ സ്ഥാനാർഥി കെ.വി. വിജയ് ദാമു വിജയത്തിലേക്ക്. ദളപതി വിജയിയുടെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിച്ച സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവർ, തമിഴ് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളെ തറപറ്റിച്ചാണ് ചരിത്രം കുറിച്ചത്.
രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഇദ്ദേഹം, എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണ കുടുംബാംഗമാണ്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലം അനുസരിച്ച് 28.9 ലക്ഷം രൂപയുടെ ആസ്തി മാത്രമുള്ള ഈ സ്ഥാനാർത്ഥി, കോടീശ്വരന്മാരായ രാഷ്ട്രീയ ചാണക്യന്‍മാരെയാണ് മുട്ടുകുത്തിച്ചത്.
മുൻ മന്ത്രിയും എഐഎഡിഎംകെയുടെ കരുത്തനായ നേതാവുമായ ഡി. ജയകുമാറിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മുൻ മന്ത്രി റഹ്മാൻ ഖാന്റെ മകനും ഡിഎംകെ സ്ഥാനാർത്ഥിയുമായ സുബൈർ ഖാനും ഈ സാധാരണക്കാരന് മുന്നിൽ പരാജയം രുചിച്ചു. പണക്കൊഴുപ്പിനും കുടുംബ രാഷ്ട്രീയത്തിനും തമിഴ് ജനത നൽകിയ മറുപടിയായാണ് ഈ വിജയത്തെ രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.
District News
വാഴക്കുളം: കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവറായ അരിക്കുഴ ചാത്തംകോട്ട് സി.ബി. റോയി (51) അന്തരിച്ചു. കഴിഞ്ഞ 15ന് ചിറ്റൂർ ആലിപ്പാറയിലുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് നാലിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സി.എം. ബേബി - സെലിൻ ദമ്പതികളുടെ മകനാണ്. സഹോദരൻ: റോണി.
District News
പേരാമംഗലം: പേരാമംഗലത്ത് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ മരിച്ചു. കുറിയേടത്ത് വീട്ടിൽ ഗംഗാധരൻ മകൻ രമേശ്(56 ) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഇന്നലെ രാവിലെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സിപിആർ കൊടുത്ത് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പ്രബീന. മക്കൾ: ഗൗരി, ഗംഗ.
District News
പാമ്പാടി: ഓട്ടോ ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണ്ണാടിവയലിൽ ചെറുകുന്ന് റോഡിലാണ് സംഭവം. ചിരട്ടപറമ്പിൽ രാജു (60)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റോഡിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
പാമ്പാടി: ഓട്ടോ ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണ്ണടിവയലിൽ ചെറുകുന്ന് റോഡിലാണ് സംഭവം.
ചിരട്ടപറമ്പിൽ രാജു (60)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.
പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Kerala
മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറസ്റ്റിലായത്.
സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
District News
ഏച്ചൂർ: വീടിന്റെ വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോഡ്രൈവർ മരിച്ചു. ഏച്ചൂർ മാവിലാച്ചാൽ പോതിക്കോട്ടത്ത് വീട്ടിൽ പി. ബൈജു (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരോടെയാണ് ബൈജുവിനെ നിർമാണത്തിലിരിക്കുന്ന വീടിന്റെ വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടത്. ബന്ധുക്കൾ ഉടൻ വാരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഓട്ടോറിക്ഷയിൽ ചിലർ നിർമാണത്തിലിരിക്കുന്ന വീട്ടുവരാന്തയിൽ ബൈജുവിനെ കൊണ്ടുവന്നു കിടത്തുകയായിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും പറഞ്ഞു ബന്ധുക്കൾ ചക്കരക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞു പയ്യാമ്പലത്ത് സംസ്കരിച്ചു. കുഞ്ഞപ്പ-നാണി ദന്പതികളുടെ മകനാണ് ബൈജു. ഭാര്യ: സജിന. മക്കൾ: ഐശ്വര്യ, ജിഷ്ണു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രണയബന്ധം തകർന്നതിന് ആണ്‍സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.
Kerala
കോഴിക്കോട്: തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദനം. കൽപത്തൂര് സ്വദേശിയായ യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.
ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.
ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.
Kerala
പാലക്കാട്: പാലക്കാട് കൂറ്റനാട് കാറിനെ ഓവർടേക്ക് ചെയ്ത് കടന്നുപോയ പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ. പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.
യാത്രക്കിടെ ബെന്നി ഒരു കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു. ബെന്നിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റു.
ചാലിശേരി പോലീസ് എത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷ്.
National
മുംബൈ: മഹാരാഷ്ട്രയിൽ ബിസിനസ് തർക്കത്തെ തുടകർന്ന് മക്കളുടെ മുന്നിൽവച്ച് പിതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.
ബുധനാഴ്ച ഛത്രപതി സംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സയ്യിദ് ഇമ്രാൻ ഷഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്നും 13ഉം വയസുള്ള മക്കൾപ്പൊക്കം പുറത്ത് പോയപ്പോഴാണ് സയ്യിദിനെ ഒരു സംഘമാളുകൾ കൊലപ്പെടുത്തിയത്.
അക്രമികൾ സയ്യിദിന്റെ വിരലുകൾ വെട്ടിമാറ്റുകയും കൈത്തണ്ട മുറിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മക്കൾക്കൊപ്പം ഓട്ടോയിൽ പോകുന്നതിനിടെ കാറിലെത്തിയ ഒരുസംഘമാളുകൾ സയ്യിദിനെയും കുട്ടികളെയും വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു.
കുട്ടികളുടെ മുന്നിൽ വച്ച് പ്രതികൾ സയ്യിദിനെ ആയുധങ്ങൾക്കൊണ്ട് ആക്രമിച്ചു. അക്രമികൾ ഷഫീഖിന്റെ വിരലുകൾ വെട്ടിമാറ്റി. വലതു കൈത്തണ്ട മുറിച്ചെടുത്തു. തലയിലും കഴുത്തിലും പലതവണ അടിച്ചു.
പിന്നീട് നിരവധി പ്രാവശ്യം കുത്തിയതിന് ശേഷം ഇയാളെ ഉപേക്ഷിച്ചുമടങ്ങുകയായിരുന്നു. ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ മുജീബ് ഡോണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ട് പേർ മുജീബിന്റെ സഹോദരൻ സദ്ദാം ഹുസൈൻ മൊയ്നുദ്ദീൻ, സഹോദരീഭർത്താവ് ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് സുലൈമാൻ എന്നിവരാണെന്നും പോലീസ് അറിയിച്ചു.